എസ് എസ് സമിതി അഭയകേന്ദ്രം
Donate Now

കഥ

നമ്മുടെ ചരിത്രം

വിനീതമായ തുടക്കങ്ങളിൽ നിന്ന് ആഘാതകരമായ മാറ്റത്തിലേക്ക്: വർഷങ്ങളോളം അനുകമ്പയും പ്രതിബദ്ധതയുമുള്ള എസ് എസ് സമിതിയുടെ പ്രചോദനാത്മകമായ യാത്രയെ കണ്ടെത്തുന്നു.

pic

കൊല്ലം ജില്ലാ ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകികൊണ്ട് 1994ലാണ് സാർവ്വത്രിക സാഹോദര്യ സമിതി സേവന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ദിവസവും 500 ഓളം പേർക്ക് ഉച്ചഭക്ഷണം നൽകിയിരുന്ന സൗജന്യ അന്നദാന പദ്ധതി 2020 മാർച്ചിൽ ലോക്ക് ഡൌൺ ആരംഭിക്കുന്നതുവരെ തുടർന്നു വന്നിരുന്നു. ഞങ്ങളുടെ സൗജന്യ അന്നദാന പദ്ധതി പാവപ്പെട്ട രോഗികൾക്ക് ഉപകാര പ്രദമായതിനെ തുടർന്നും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗികൾക്ക് താമസ സ്ഥലമോ വീടോ ഇല്ലാത്ത സാഹചര്യം മനസിലാക്കി കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ എസ് എസ് സമിതി അഭയകേന്ദ്രം 7 അന്തേവാസികളുമായി 15.08.1998ൽ പ്രവർത്തനം ആരംഭിച്ചു.

കൊട്ടിയത്തിനടുത്തുള്ള ഒറ്റപ്ലാമൂട്ടിൽ ഞങ്ങൾക്ക് ഒരു കാർഷിക-മൃഗ ഫാമുണ്ട്. കൃഷി കൂടാതെ കന്നുകാലികൾ, ആട്, കോഴി, താറാവ്, മുയൽ തുടങ്ങിയവയെ ഞങ്ങൾ വളർത്തുന്നു. തെരുവിൽ അലഞ്ഞ് തിരിയുന്ന ഭൂരിഭാഗം ആളുകളും മാനസിക വൈകല്യമുള്ളവരാണ് എന്നത് ഒരു വസ്തുതയാണ്. കൃത്യമായ സമയത്ത് ശരിയായ ചികിത്സ നൽകിയാൽ ഇവരെ സുഖപ്പെടുത്താനാകും എന്ന അവബോധം 1996ൽ 90/96 രജി.നമ്പറിൽ എസ് എസ് സമിതി ഒരു ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തു.

ഇപ്പോൾ ഇവിടെയുള്ള സഹോദരീ സഹോദരന്മാരുടെ എണ്ണം 400 ആയി ഉയർന്നു. അവരിൽ നിരാലംബരും മാനസിക ആരോഗ്യം നഷ്ടപ്പെട്ടവരും അനാരോഗ്യരായ ക്ഷയ രോഗികളും ഉൾപ്പെടുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ഉപേക്ഷിച്ച പ്രായമായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇവിടെ സംരക്ഷണം നൽകുന്നു . കഴിഞ്ഞ 25 വർഷത്തെ സേവനത്തിനിടയിൽ ഞങ്ങൾക്ക് 650ൽ അധികം സഹോദരങ്ങളെ തിരികെ അവരുടെ കുടുംബങ്ങളിലെത്തിക്കാൻ സാധിച്ചു. ഇതിൽ നേപ്പാൾ , ബംഗ്ലാദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളും ഉൾപ്പെടുന്നു.

pic
pic

ഈ സമിതിയിലെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാൻ ഒരു ദിവസത്തെ ചിലവ് ഏകദേശം 65000 രൂപയോളം വേണ്ടിവരും. ഇവിടുത്തെ എല്ലാ സഹോദരീ സഹോദരങ്ങൾക്കും ഞങ്ങൾ മുടങ്ങാതെ ഭക്ഷണവും മരുന്നുകളും നൽകുന്നു. ഒരു ജനറൽ ഫിസിഷ്യനും സൈക്യാട്രിസ്റ്റും ആഴ്ചയിൽ രണ്ട് തവണ മുടങ്ങാതെ ചികിത്സ ലഭ്യമാക്കുന്നു. കൂടാതെ 5 സൈക്യാട്രിക് സോഷ്യൽ വർക്കർമാരും 6 നേഴ്സിംഗ് സ്റ്റാഫും ഒരു ഫാർമസിസ്റ്റും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. തുടർ ചികിത്സകൾക്കായി ജില്ലാ ആശുപത്രി, കൊല്ലം, ഗവ. ടിബി ആശുപത്രി, കൊല്ലം, കുടംബാരോഗ്യ കേന്ദ്രം, മയ്യനാട്, ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരം, മാനസികാരോഗ്യ കേന്ദ്രം, പേരൂർക്കട എന്നീ സ്ഥാപനങ്ങളുടെ ചികിത്സാ സഹായവും ലഭ്യമാണ്. ശരിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം മതിയായതും തുടർച്ചയായതുമായ ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഈ ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടി കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ ഒരു മാനസിക ആരോഗ്യ ക്ലിനിക് പ്രവർത്തിച്ചു വരുന്നു. മതിയായ ചികിത്സ ലഭിക്കുവാനും ചികിത്സയ്ക്കുള്ള കാലതാമസം ഒഴിവാക്കുന്നതിലേക്കുമായി കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ ഒരു പുനരധിവാസ - മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം 2019ൽ ആരംഭിച്ചു. 7.55 കോടി രൂപ ചിലവ് വരുന്ന ഒരു ബൃഹത്തായ പുനരധിവാസ - മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി 268 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ സ്വപ്ന പദ്ധതിയുടെ പൂർത്തീകരണത്തിനായി സഹൃദരായവരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഞങ്ങൾ ധനസഹായം അഭ്യർത്ഥിക്കുന്നു. എസ് എസ് സമിതി 25 വർഷം പൂർത്തിയാക്കിയതിന്റെ രജതജൂബിലി ആഘോഷങ്ങൾ 2023 ആഗസ്റ്റ് 19ന് സമിതിയുടെ സഹൃദയ ഹാളിൽ വെച്ച് ആഘോഷിച്ചു. ബഹു. മന്ത്രി ശ്രീമതി ചിഞ്ചുറാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി, ശ്രീ എം നൗഷാദ് എം എൽ എ, ശ്രീ കെ സോമപ്രസാദ് മുൻ എംപി എന്നിവരും നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

നേട്ടങ്ങൾ

ജീവിതങ്ങളെ ശാക്തീകരിക്കുന്നതിലും ശോഭനമായ ഭാവിക്കായി പ്രത്യാശ കെട്ടിപ്പടുക്കുന്നതിലും എസ്.എസ് സമിതിയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ആഘോഷിക്കുന്നു.

K Chittalappally Foundation

K Chittalappally Foundation

SAS Karunyakiranam

SAS Karunyakiranam

Stop Cancer Chariable Trust

Stop Cancer Chariable Trust

Kollam Taluk Committe

Kollam Taluk Committe

Prof. R. Ganagaprasad Foundation

Prof. R. Ganagaprasad Foundation

Aribhabeevi Foundation

Aribhabeevi Foundation

അംഗീകാരങ്ങൾ

Board Of Control for Orphanages and Other Charitable Homes

അനാഥാലയങ്ങൾക്കും മറ്റ് ചാരിറ്റബിൾ ഹോമുകൾക്കുമുള്ള നിയന്ത്രണ ബോർഡ്

Board Of Control for Orphanages and Other Charitable Homes

അനാഥാലയങ്ങൾക്കും മറ്റ് ചാരിറ്റബിൾ ഹോമുകൾക്കുമുള്ള നിയന്ത്രണ ബോർഡ്

Board Of Control for Orphanages and Other Charitable Homes

അനാഥാലയങ്ങൾക്കും മറ്റ് ചാരിറ്റബിൾ ഹോമുകൾക്കുമുള്ള നിയന്ത്രണ ബോർഡ്

പുതിയ പദ്ധതികൾ

പ്രതീക്ഷാ ജനകമായ യാത്രകൾ ആരംഭിക്കുന്നു. ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും കമ്മ്യൂണിറ്റികളിൽ നല്ല സ്വാധീനം ചെലുത്തുന്നതിനുമുള്ള എസ് എസ് സമിതിയുടെ പുതിയ പദ്ധതികൾ അനാച്ഛാദനം ചെയ്യുന്നു.

pic

എസ്.എസ്.സമിതി മാനസികാരോഗ്യ കേന്ദ്രം ഒറ്റപ്ലാംമൂട്, കൊട്ടിയം. സമൂഹത്തിലെ പാവപ്പെട്ട മാനസികരോഗികൾക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.സമിതി മാനസികാരോഗ്യ കേന്ദ്രം മുകളിൽ പറഞ്ഞ വിലാസത്തിൽ പ്രവർത്തിക്കുന്നു. എസ്.എസ്. സമിതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (SIERAD). മാനസികാരോഗ്യ രോഗങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തിന് അവബോധം നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

DONATIONS
നിങ്ങളുടെ സംഭാവന അവരുടെ ജീവിതം മികച്ചതാക്കും! എസ് എസ് സമിതിയിലേക്കുള്ള എല്ലാ സംഭാവനകളും 1961 ലെ ഐടി ആക്ട് സെക്ഷൻ 80G പ്രകാരം 50% നികുതി ഇളവ് ലഭിക്കുന്നതാണ്.
whatsapp--v1 call mail google-pay--v1